തിരുവനന്തപുരം: ബാലഗോകുലം സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണജയന്തി ബാലദിനം ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗതസംഘം ചെയര്മാന് എന്‍.നന്ദകുമാര്‍, ജനറല്‍ കണ്‍വീനര്‍ പി. സുധാകരന് എന്നിവര്‍ അറിയിച്ചു.
നാളെ പതാകദിനം ആചരിക്കും. ജില്ലാതല ഉദ്ഘാടനം രാവിലെ 7ന് വെണ്‍പാലവട്ടം ദേവീ ക്ഷേത്രപരിധിയില്‍ ബാലേഗോകുലം ജില്ലാ അധ്യക്ഷന്‍ പി. ശ്രീകുമാര്‍ നിര്‍വഹിക്കും. സംസ്ഥാന സമിതി അംഗം എസ്. സുനില്‍കുമാര്‍ സംസാരിക്കും. ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ കുട്ടികളുടെ ഭജന സംഘങ്ങള്‍ പതാക ഉയര്‍ത്തും.
വൈകിട്ട് 5.30ന് ഗാന്ധിപാര്‍ക്കില്‍ നടക്കുന്ന ഗോപികാനൃത്തം നര്‍ത്തകി ഡോ. ഗായത്രി സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്യും. ബാലഗോകുലം സംസ്ഥാന സെക്രട്ടറി വി.ഹരികുമാര്‍ പ്രഭാഷണം നടത്തും. എന്‍. നന്ദകുമാര്‍, പി. സുധാകരന് എന്നിവര്‍ സംസാരിക്കും.
21ന് വൈകിട്ട് 5ന് കാര്യവട്ടം ശ്രീധര്‍മ്മശാസ്താ ക്ഷേത്ര പരിധിയില്‍ ഗോമാതാപൂജ നടക്കും. സംവിധായകന് രാജസേനന് ഉദ്ഘാടനം ചെയ്യും. ബാലഗോകുലം സംസ്ഥാന സമിതി അംഗം ജി. സന്തോഷ് പ്രഭാഷണം നടത്തും. മുക്കംപാലമൂട് രാധാകൃഷ്ണന്, പി. സുധാകരന് എന്നിവര്‍ സംസാരിക്കും.
22ന് തൃക്കൈവെണ്ണ ചടങ്ങു നടക്കും. കുട്ടികള്‍ വീടുകളില്‍ പൂജാമുറിയില്‍ വയ്ക്കുന്ന വെണ്ണ ശോഭായാത്രയുടെ സമാപനത്തില്‍ പ്രതേ്യകം ഒരുക്കുന്ന ശ്രീകൃഷ്ണ വിഗ്രഹത്തില്‍ ഗോശാല വിഷ്ണുവാസുദേവന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ അഭിഷേകം നടത്തുന്ന ചടങ്ങാണിത്.
23ന് വൈകിട്ട് ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ ശ്രീകൃഷ്ണ വേഷധാരികളായ കുട്ടികള്‍ ഉറിയടി നടത്തും.
24നാണ് ശ്രീകൃഷ്ണജയന്തി ശോഭായാത്ര. നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളില്നിന്നെത്തുന്ന ശോഭായാത്ര പാളയം ഗണപതിക്ഷേത്രത്തിന് മുന്നില്‍ സംഗമിച്ച് മഹാശോഭായാത്രയായി കിഴക്കേകോട്ടയില്‍ സമാപിക്കും. സംഗമശോഭായാത്ര സുരേഷഷ്ഗോപി എംപി ഉദ്ഘാടനം ചെയ്യും. ബാലഗോകുലം സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്. പ്രസന്നകുമാര്‍ ശ്രീകൃഷ്ണജയന്തി സന്ദേശം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: