തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് കണ്‍സ്യൂമര്‍ഫെഡ് പിന്മാറണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. ് ഓണക്കാലത്ത് കേരളത്തെ മദ്യത്തില്‍ മുക്കാനേ സഹായിക്കുകയുള്ളൂ.
നാടിന്റെ അന്തസ്സിനെയും അഭിമാനത്തെയും ബാധിക്കുന്ന തരത്തില്‍, ഓണസങ്കല്‍പ്പത്തിന് പുതിയ ഭാഷ്യം നല്‍കാനുള്ള ശ്രമം അപലപനീയമാണ്. ഇത് മഹത്തായ പൈതൃകത്തെ അവഹേളിക്കലാണ്.
ടൂറിസം ചൂണ്ടിക്കാട്ടി മദ്യലഭ്യത കൂട്ടാന്‍ മന്ത്രിയും സര്‍ക്കാരും ശ്രമിക്കുകയാണ്. മദ്യ നിയന്ത്രണം മൂലം വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കുറവു വന്നു എന്ന മന്ത്രിയുടെ വാദം തെറ്റാണ്. വിനോദ സഞ്ചാരികളുടെ എണ്ണം മുന്‍ വര്‍ഷത്തേക്കാള്‍ 5.36 ശതമാനം കൂടുതലാണെന്ന് ടൂറിസം വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
മദ്യപാനത്തിനാണ് ടൂറിസ്റ്റുകള്‍ കേരളത്തിലെത്തുന്നതെന്ന ധാരണ ശരിയല്ല. പടിപടിയായാണ് മദ്യവര്‍ജനം നടത്തേണ്ടതെന്നും കുമ്മനം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: