തിരുവനന്തപുരം: സംസ്ഥാനത്ത് എന്‍ഡിഎയുടെ വളര്‍ച്ചയില്‍ സിപിഎമ്മിന്ആശങ്ക. നയത്തില്‍ മാറ്റം വരുത്തണമെന്ന് നേതൃത്വത്തിനോട് കിഴ്ഘടകങ്ങള്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ സിപിഎം മികച്ചവിജയം കാഴ്ച വച്ചെങ്കിലും വോട്ട് ശതമാനത്തില്‍ എന്‍ഡിഎയുടെ വന്‍വര്‍ദ്ധനവാണ് സിപിഎമ്മിനെ ആശങ്കയിലാക്കുന്നത്. സിപിഎം തിളക്കമാര്‍ന്ന വിജയം നേടിയ ജില്ലകളില്‍ വോട്ട് ശതമാനത്തില്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ പാര്‍ട്ടി പിന്നിലേക്കു പോയി. ഈ മണ്ഡലങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ കഴിഞ്ഞ തവണത്തേതിനേക്കാല്‍ വോട്ട് ശതമാനം പതിന്മടങ്ങാക്കി. ഇത് സംബന്ധിച്ച് കീഴ്ഘടകങ്ങളില്‍ ചര്‍ച്ച ചെയ്ത് വിശദമായ റിപ്പോര്‍ട്ടുകള്‍ സംസ്ഥാനസമിതിക്ക് മുന്നില്‍ സമര്‍പ്പിച്ചു.
സാംസ്ക്കാരിക രംഗത്ത് പാര്‍ട്ടി നയത്തില്‍ കാതലായ മാറ്റം വരുത്തണമെന്നാണ് കീഴ്ഘടകങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യം. ആദ്ധ്യാത്മിക തലത്തില്‍ പാര്‍ട്ടിയുടെ മുന്‍നിലപാടുകള്‍ മയപ്പെടുത്തണം. ഇതിലേയ്ക്കായി പാര്‍ട്ടിയുടെ സാംസ്ക്കാരിക രംഗത്തെ ആദ്ധ്യാത്മിക തലത്തിലേക്ക് അടുപ്പിക്കണം. സര്‍ക്കാര്‍ സംവിധാനത്തിലുള്ള സാംസ്ക്കാരിക സമിതികള്‍ പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ മതേതരത്വത്തോടൊപ്പം ആദ്ധ്യാത്മികതയ്ക്കു കൂടി പ്രാമുഖ്യം നല്‍കണം. ഹൈന്ദവതയുമായി ബന്ധപ്പെട്ട വിവാദ വിഷയങ്ങളില്‍ പെട്ടെന്നുള്ള പ്രതികരണം പാടില്ല. പുരോഗമന കലാസാഹിത്യ സംഘം, ശാസ്ത്ര സാഹിത്യപരിഷത് എന്നീ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ മതസാമുദായിക സംഘടനകള്‍ക്കോ അദ്ധ്യാത്മിക രംഗത്തിനോ നീരസം ഉണ്ടാക്കരുതെന്ന അഭിപ്രായവും ചര്‍ച്ചയ്ക്കായി നല്‍കിയിട്ടുണ്ട്.
പാര്‍ട്ടിയിലെ മൃദുസമീപനക്കാരുടെ അഭിപ്രായമാണ് എന്‍ഡിഎ യുടെ മുന്നേറ്റം തടയണമെങ്കില്‍ ആദ്ധ്യാത്മിക രംഗത്തിന് ഊന്നല്‍ നല്‍കണമെന്നത്. കടുത്ത നിലപാടുള്ളവര്‍ ഇതിനെ എതിര്‍ക്കാന്‍ സാധ്യത ഉള്ളതിനാല്‍ പാര്‍ട്ടിയിലെ എല്ലാമതവിഭാഗത്തില്പ്പെട്ടവരുടെയും ഒരു സമിതി രൂപികരിക്കണം. കീഴ്ഘടകങ്ങളിലെ അഭിപ്രായം ചര്‍ച്ചചെയ്ത് വിശദമായ റിപ്പോര്‍ട്ട് പാര്‍ട്ടി സംസ്ഥാന സമിതിയില്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശം നല്കി. പിണറായി വിജയന്റെ പ്രത്യേക താല്‍പ്പര്യപ്രകാരമാണ് ഇത്തരത്തിലുള്ള ചര്‍ച്ചകള്‍.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എട്ട് മണ്ഡലങ്ങളില്‍ ദേശീയ ജനാധിപത്യ സഖ്യം 40,000 ത്തില്‍ പരം വോട്ടു നേടി. 27 മണ്ഡലങ്ങളില്‍ 30,000 ല്‍ പരം വോട്ടുകളും കരസ്ഥമാക്കിയിരുന്നു. നാട്ടിക, കുട്ടനാട് തിരുവല്ല, കൈപ്പമംഗലം, കൊടുങ്ങല്ലൂര്‍, കോവളം, എന്നിവിടങ്ങളില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥികള്‍ മുപ്പതിനായിരത്തിലധികം വോട്ടുകള്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: