ന്യൂദല്‍ഹി: നാടന്‍ കലാരൂപങ്ങളെക്കുറിച്ചുളള സര്‍വ വിജ്ഞാന കോശം തയാറാക്കാന്‍ ഭാരതീയ ചരിത്ര സമിതി ആലോചിക്കുന്നു. വാമൊഴിയായി പ്രചരിക്കുന്ന പഴങ്കഥകളും മറ്റും ക്രോഡീകരിക്കാനും നഗരങ്ങളിലും ഗ്രാമങ്ങളിലുമുളള നാടന്‍ കലാ വിദഗ്ദ്ധരുടെ വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്താനും ആലോചനയുണ്ട്. ജനങ്ങളെ പാരമ്പര്യ നാടന്‍ വാമൊഴികളും കലാരൂപങ്ങളുമായി ബന്ധപ്പെടുത്തുകയാണ് ഉദ്ദേശിക്കുന്നത്.
വന്‍കിട കമ്പനികളില്‍ നിന്ന് ഇതിനുളള സഹായം തേടാനാണ് സമിതിയുടെ ഉദ്ദേശ്യം. പുതിയ തലമുറ പാരമ്പര്യത്തില്‍ നിന്ന് സ്വയം അകലുകയാണ്. എന്നാല്‍ ചരിത്രകാരന്മാര്ക്ക് സ്വന്തം കര്‍ത്തവ്യത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാനാകില്ല. ഇവ ശേഖരിക്കുകയും സംരക്ഷിക്കുകയും ചെയ്തേ മതിയാകൂ. വിവരശേഖരണത്തിനായി ചരിത്ര വിദ്യാര്‍ത്ഥികളെ നിയോഗിക്കാനാണ് സമിതിയുടെ ഉദ്ദേശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: