ബാലു വധം : പ്രതികളെ കോടതി വെറുതെ വിട്ടു

Friday 19 August 2016 1:22 am IST

കൊച്ചി: വണ്ടിപ്പെരിയാറില്‍ ഐഎന്‍ടിയുസി പ്രവര്‍ത്തകനായിരുന്ന ബാലുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. കീഴ്‌ക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച എട്ട് സിപിഎം പ്രവര്‍ത്തകരെയാണ് ഹൈക്കോടതി വിട്ടയച്ചത്. സാബു (39), വടക്കേതില്‍ പിലാവീട്ടില്‍ വിനോദ് (37), പീരുമേട് മേലഴുത കുറ്റിക്കാട്ടില്‍ അജിത് (36), മഞ്ഞുമല കോനക്കല്‍ വീട്ടില്‍ മോഹനന്‍ (47), മഞ്ഞുമല കോനക്കല്‍ അജയഘോഷ് (38), തെപ്പടെളം വാഴപ്പറമ്പില്‍ ബെന്നി (40), കുമളി പറത്തുമുറി തുണ്ടിയില്‍ രാജപ്പന്‍ (46), വണ്ടിപ്പെരിയാര്‍ ആര്‍ബിടി എസ്റ്റേറ്റ് ലെയനില്‍ ബിജു (35) എന്നിവരെയാണ് എറണാകുളം സെഷന്‍സ് കോടതി 2009ല്‍ ശിക്ഷിച്ചത്. 2004 ഒക്‌ടോബര്‍ 20ന് രാത്രി പട്ടുമല ചൂളപ്പരട്ട് എസ്‌റ്റേറ്റില്‍ തൊഴിലാളികളുടെ യോഗത്തില്‍ പ്രസംഗിക്കുമ്പോള്‍ ബാലുവിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.