കൊല്ലം: സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ മദ്യനയം പിന്‍വലിക്കുക, കണ്‍സ്യൂമര്‍ ഫെഡിന്റെ വിവാദ മദ്യനയം പിന്‍വലിക്കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കാവനാട് ഔട്ട് ലെറ്റ് ഉപരോധിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ബിനു ആലാട്ട്കാവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി അഭിജിത്ത് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ശക്തികുളങ്ങര നോര്‍ത്ത് പ്രസിഡന്റ് രാജുപിള്ള, ബിജു പൂക്കാട്ടില്‍, കാവനാട് രാജീവ്, യുവമോര്‍ച്ച നേതാക്കളായ ഫെബിന്, എഡ്രവേയര് ഡിക്രൂസ്, അരുണ്‍ബേബി, ശ്രീമോന്, പ്രശാന്ത്, എന്നിവര്‍ നേതൃത്വം നല്കി. പോലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: