തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയയില്‍ ഗുരുതര പിഴവ്. ഗര്‍ഭാശയ മുഴ നീക്കം ചെയ്യല്‍ സര്‍ജറിക്ക് വിധേയയായ 45കാരി യുവതിയുടെ വയറ്റില്‍ സര്‍ജറി ഉപകരണം വച്ചു തുന്നിക്കെട്ടി.
ശസ്ത്രക്രിയ കഴിഞ്ഞു രൂക്ഷമായ വേദനയുണ്ടായതിനെത്തുടര്ന്നു രോഗിയെ സ്കാനിങ്ങിനു വിധേയമാക്കിയപ്പോഴാണു ശസ്ത്രക്രിയാ ഉപകരണം വച്ചു മറന്നതായി വ്യക്തമായത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയ നടത്തി ഉപകരണം പുറത്തെടുത്തു.
സംഭവത്തില്‍ യുവതിയുടെ ബന്ധുക്കള്‍ പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ട്. കോട്ടടത്ത് പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ ഗര്‍ഭപാത്രത്തില്‍ സര്‍ജിക്കല്‍ മോപ്പ് മറന്നുവച്ച സംഭവത്തില്‍ ഡോക്ടര്‍ കുറ്റക്കാരിയാണെന്ന് വ്യക്തമാക്കി കോടതി ശിക്ഷവിധിച്ച വാര്‍ത്ത അടുത്തിടെയാണ് പുറത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: