ന്യൂദൽഹി: അധികം വൈകാതെ പാക് അധിനിവേശ കശ്മീർ ഭാരതത്തിന്റെ ഭാഗമാകുമെന്ന് ബിജെപി എംപി യോഗി ആദിത്യനാഥ്. ഇതിനു പുറമെ പാക്കിസ്ഥാൻ ഭാരതവുമായി യുദ്ധത്തിനു മുതിർന്നാൽ അവരുടെ നിലനിൽപ് അപകടത്തിലാകുമെന്നും ആദിത്യ നാഥ് തുറന്നടിച്ചു.
ബലൂചിസ്ഥാന്‍ വിഷയത്തില്‍ ഭാരതം നിലപാട് വ്യക്തമാക്കി കഴിഞ്ഞു. കശ്മീർ വിഷയത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം അവരുടെ പാര്‍ട്ടിയുടെ സംസ്കാരമാണ് കാണിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. ജവഹര്‍ലാല്‍ നെഹ്റുവിന്റെ സ്ഥാനത്ത് സര്‍ദാര്‍ വല്ലഭായി പട്ടേലിനായിരുന്ന പ്രധാനമന്ത്രി പദവി ലഭിച്ചിരുന്നെങ്കില്‍ കശ്മീരിന്റെ കാര്യത്തില്‍ തര്‍ക്കം ഉണ്ടാകില്ലായിരുന്നുവെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: