പുസ്തകം സ്ത്രീധനഞ്ചൈവ
പരഹസ്ത ഗതം ഗതം
അഥവാ പുനരായാതി
നഷ്ടം ഭ്രഷ്ടാ ച ഖണ്ഡശഃ
പുസ്തങ്ങളുടെ പ്രാധാന്യത്തെ സൂചിപ്പിക്കുന്ന ഒരു സുഭാഷിതമാണിത്. വളരെ സൂക്ഷിച്ച് ബഹുമാനത്തോടെ കൈകാര്യംചെയ്യേണ്ടുന്ന മൂന്നുകാര്യങ്ങളാണ് പുസ്തകം, സ്ത്രീ, ധനം എന്നിവകൾ. ഇവമൂന്നിലും ഏറ്റവും പ്രധാനമായി കരുതേണ്ടുന്നത് പുസ്തകം തന്നെയാണ്.
ധനം ചിന്തക്ക് വകയില്ലാതെ ദാനം നൽകിയാൽ പ്രശ്നമൊന്നുംതന്നെയില്ല. എന്നാൽ കടമായോ വീണ്ടും എത്തേണ്ടും വിധം കൊടുത്താൽ ഒരിക്കലും പൂർണ്ണമായി കിട്ടില്ലെങ്കിലും പലപ്പോഴെങ്കിലും അൽപാൽപമായി തിരിച്ചുകിട്ടിയേക്കാം. അതാകട്ടേ വളരെയേറെ കഷ്ടതകൾക്കും ശത്രുതകൾക്കും ശേഷവുമായിരിക്കും.
സ്ത്രീയാകട്ടേ ഏതുവിധമെങ്കിലും നഷ്ടപ്പെട്ടാൽ അശുദ്ധയാക്കപ്പെട്ടെങ്കിലും തിരിച്ചുകിട്ടിയേക്കാം. എന്നാൽ അറിവിന്റെ അക്ഷയ ഖനിയായ പുസ്തകമാകട്ടേ നഷ്ടപ്പെട്ടുപോയാൽ ഒരിക്കലും തിരിച്ചുകിട്ടുകയില്ലതന്നെ. ആകയാൽ കൈയിലുള്ള പുസ്തകം യാതൊരുകാരണവശാലും മറുകൈയിൽ പോകാതെയും നഷ്ടപ്പെടാതെയും സൂക്ഷിക്കേണ്ടത് അനിവാര്യം തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: