ശ്രീനഗർ: ജമ്മുകശ്മീരിൽ ബിഎസ്എഫ് ക്യാമ്പിനു നേരെ ഭീകരാക്രമണം. ആക്രമണത്തിൽ മൂന്ന് സൈനിക ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റു.
ആക്രമണത്തെ തുടർന്ന് സൈന്യവും തിരിച്ചടിച്ചു. ഇരുഭാഗത്തും ആളപായമുണ്ടായിട്ടില്ല. പരിക്കേറ്റവരെ ശ്രീനഗറിലെ ആർമി ബേസ് ആശുപത്രിയിലേക്ക് മാറ്റി.
പ്രദേശത്തെ ബിഎസ്എഫിന്റെ ആയുധപ്പുര തകർക്കുകയായിരുന്നു ഭീകരരുടെ ലക്ഷ്യമെന്ന് സേന വക്താക്കൾ അറിയിച്ചു. പ്രദേശത്ത് ഇപ്പോഴും ഇരു വിഭാഗവും തമ്മിൽ പോരാട്ടം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: