എബിവിപി ജില്ലാ ജോ.കണ്‍വീനറെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമിച്ചു

Friday 19 August 2016 7:44 pm IST

കാഞ്ഞങ്ങാട്: എബിവിപി ജില്ലാ ജോ.കണ്‍വീനറെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമിച്ചു. സ്വാമി നിത്യാനന്ദ പോളിടെക്‌നിക് ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും എബിവിപി കാസര്‍കോട് ജില്ല ജോ.കണ്‍വീനറുമായ ശ്രീഹരി രാജപുരത്തിന് നേരെയാണ് അക്രമമുണ്ടായത്. കഴിഞ്ഞ ദിവസം കോളേജില്‍ വെച്ചായിരുന്നു അക്രമം. കോളേജില്‍ രക്ഷാബന്ധന്‍ നടത്താനുള്ള തയ്യാറെടുപ്പിനിടെയാണ് ഇരുപതോളം വരുന്ന എസ്എഫ്‌ഐ ക്രിമിനല്‍ സംഘം അക്രമം നടത്തിയത്. സംഭവം നടക്കുമ്പോള്‍ ശ്രീഹരി തനിച്ചായിരുന്നു. അക്രമത്തിന് ശേഷം ബോധരഹിതനായി കിടക്കുന്ന നിലയില്‍ കണ്ടെത്തിയ ശ്രീഹരിയെ സഹപാഠികളാണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചത്. കോളേജില്‍ എബിവിപി സ്ഥാപിച്ച നോട്ടീസ് ബോര്‍ഡ് കഴിഞ്ഞ ദിവസം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ചിരുന്നു. നിത്യാനന്ദ പോളിടെക്‌നിക്കിലെ രണ്ടാം വര്‍ഷ ഇലക്‌ട്രേണിക് വിഭാഗം വിദ്യാര്‍ത്ഥികളായ രോഹിത്, സ്വരാജ്, രണ്ടാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ത്ഥി ശബരീഷ്, ഓട്ടോമൊബൈല്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി പ്രണവ്, ഓട്ടോമൊബൈല്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ ഉല്ലാസ്, അക്ഷയ്, ആദര്‍ശ് എന്നിവരാണ് തന്നെ അക്രമിച്ചതെന്ന് ശ്രീഹരി പറഞ്ഞു. എസ്എഫ് ഐ ആക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എബിവിപി ജില്ലാ ജോ.കണ്‍വീനര്‍ ശ്രീഹരിയെ ബിജെപി നേതാക്കളായ എ.വേലായുധന്‍, എം.ബല്‍രാജ്, മനുലാല്‍ എന്നിവര്‍ സന്ദര്‍ശിക്കുന്നു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.