എസ്എഫ്‌ഐ അക്രമം അപലപനീയം: എബിവിപി

Friday 19 August 2016 7:44 pm IST

കാഞ്ഞങ്ങാട്: നിത്യാനന്ദ പോളിടെക്‌നിക്കിലെ മൂന്നാം വര്‍ഷ ഓട്ടോമൊബൈല്‍ വിദ്യാര്‍ത്ഥിയും എബിവിപി ജില്ലാ ജോ.കണ്‍വീനറുമായ ശ്രീഹരി രാജപുരത്തിന് നേരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഏകപക്ഷീയമായി നടത്തിയ അക്രമത്തില്‍ എബിവിപി ജില്ലാ സമിതി അപലപിച്ചു. കോളേജില്‍ മനപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് എസ്എഫ്‌ഐ നടത്തുന്നത്. സംഘടനാ പ്രവര്‍ത്തനം നിഷേധിക്കുന്ന എസ്എഫ്‌ഐ നടപടി പ്രതിഷേധാര്‍ഹമാണ്. ഇത്തരം നടപടികളുമായാണ് നേതൃത്വം മുന്നോട്ട് പോകുന്നതെങ്കില്‍ ശക്തമായി പ്രതികരിക്കുമെന്നും ജില്ലാ കണ്‍വീനര്‍ പ്രണവ് പരപ്പ, ജോ.കണ്‍വീനര്‍ ചന്ദ്രഹാസ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.