ചക്കുളത്തുകാവില്‍ ഗൗരിദര്‍ശന വള എഴുന്നള്ളത്ത് ഉത്സവം സമാപിച്ചു

Friday 19 August 2016 8:11 pm IST

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ ഗൗരി ദര്‍ശന വള എഴുന്നള്ളത്ത് ഉത്സവം സമാപിച്ചു. അടിയുറച്ച ഭക്തയായ ഗൗരിയ്ക്ക് പരാശക്തിയായ ചക്കുളത്തമ്മ ദര്‍ശനം നല്‍കിയ പുണ്യ ദിവസം ഗൗരി ദര്‍ശനമായി കൊണ്ടാടുന്നു. ചിങ്ങമാസത്തിലെ ആദ്യ വെള്ളിയാഴ്ച ദിവസമായിരുന്നു ചക്കുളത്തമ്മ ഗൗരിക്ക് ദര്‍ശനം കൊടുത്തത്. ഗൗരി ദര്‍ശന വള എഴുന്നള്ളത്ത് ഉത്സവ സമാപന ദിവസമായ ഇന്നലെ പുലര്‍ച്ചെ 5.30 ന് അമ്മയ്ക്ക് മഹാ ആരതിയും തുടര്‍ന്ന് എണ്ണ, ചന്ദനം, കരിക്ക്, പാല്‍, നെയ്യ്, കുങ്കമം, തേന്‍, മഞ്ഞള്‍പ്പൊടി എന്നിവ കൊണ്ടുള്ള അഷ്ടാഭിഷേകവും വിശേഷാല്‍ പൂജകളും രാവിലെ 9 ന് വള അലങ്കാരത്തോടുകൂടി പഞ്ചവാദ്യം, നാദസ്വരം, മുത്തുക്കുടകള്‍ എന്നിവയുടെ അകമ്പടിയോടെ ജീവിത എഴുന്നെള്ളത്തും ക്ഷേത്രത്തിന്റെ നാലു നാടകളിലും പ്രത്യേക പൂജയോടുകുടി ദേവീ-ഗൗരി കൂട്ടി എഴുന്നെള്ളത്തും നടക്കുന്നു. ഭക്തോത്തമയും പുണ്യവതിയുമായ ഗൗരി ചക്കുളത്തമ്മയോടൊപ്പം പോകുമ്പോള്‍ പീഠത്തില്‍ നിന്നും ലഭിച്ച ഗൗരിയുടെ വള ജീവതയില്‍ എഴുന്നള്ളിച്ച് പ്രദക്ഷിണം നടത്തി. ചടങ്ങുകള്‍ക്കു ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി, ക്ഷേത്ര ചീഫ് അഡ്മിനിസ്ട്രറ്റര്‍ മണിക്കുട്ടന്‍ നമ്പൂതിരി എന്നിവര്‍ നേതൃത്വം വഹിച്ചു. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി , അശോകന്‍ നമ്പൂതിരി, രഞ്ജിത്ത് ബി നമ്പൂതിരി എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.