ധര്‍മ്മശാല: ധര്മ്മശാലക്കടുത്ത് തളിയിലെ വീട്ടില്‍ വന്‍ കവര്‍ച്ച. അലമാരയില്‍ സൂക്ഷിച്ച 37 പവന് സ്വര്‍ണ്ണാഭരണങ്ങളും 2 ലക്ഷം രൂപയും കവര്‍ന്നു. തളിയിലെ രാജന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. വൃക്കരോഗിയായ രാജന് ഡയാലിസിസനായി പാപ്പിനിശ്ശേരിയിലെ ആശുപത്രിയിലും ഭാര്യ പ്രേമയും മകളും മകന്റെ ഭാര്യയും ജോലിക്കും പോയ സമയത്താണ് വീട്ടില്‍ കവര്‍ച്ച നടന്നത്. വീടു പൂട്ടി താക്കോല്‍ വീട്ടില്‍ തന്നെ സൂക്ഷിച്ചിരുന്നു. ഇന്നലെ വൈകിട്ട് ഇവര്‍ വീട്ടിലെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന സംഭവം ശ്രദ്ധയില്‍പെട്ടത്.
അലമാരയില്‍ സൂക്ഷിച്ച 37 പവന് സ്വര്‍ണ്ണാഭരണങ്ങളില്‍ 20 പവന് മകന്റെ ഭാര്യയുടേതും 17 പവന് പ്രേമയുടേതും മകളുടേതുമാണ്. വീട് നിര്‍മ്മിക്കാനായി സൂക്ഷിച്ചതാണ് 2 ലക്ഷം രൂപ. തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: