വനിതാ ബാഡ്മിന്റനിൽ സിന്ധുവിന് വെള്ളി

Saturday 8 April 2017 9:20 pm IST

റിയോ: ഒളിമ്പിക്സ് വനിതാ ബാഡ്മിന്റനിൽ ഇന്ത്യയുടെ പിവി സിന്ധുവിന് വെള്ളി. ഫൈനൽ പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ താരമായ സ്പെയിനിന്റെ കരോലിന മരിനാണ് സിന്ധുവിനെ പരാജയപ്പെടുത്തി സ്വർണം സ്വന്തമാക്കിയത്. സ്കോർ: 21–19, 12–21, 15–21. ആദ്യ ഗെയിം സ്വന്തമാക്കിയ സിന്ധുവിന് അവസാന രണ്ട് ഗെയിമുകളിൽ വിജയിക്കാനായില്ല.രണ്ടാമത്തെയും മൂന്നാമത്തെയും ഗെയിമുകളിൽ കരോലിന ഉയർത്തിയ സ്മാഷുകൾ സിന്ധുവിന് തടയാനായില്ല. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിതാ താരം ഒളിമ്പിക്സ് ബാഡ്മിന്റനിൽ വെള്ളി മെഡൽ നേടുന്നത്. ഇന്നലെ നടന്ന സെമിഫൈനലിൽ ജപ്പാന്റെ നൊസോമി ഒകുഹാരയെ തോൽപിച്ചാണ് സിന്ധു ഫൈനലിലെത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.