സിപിഎം ജില്ലാ സെക്രട്ടറി ഇന്ന് കോടതിയില്‍

Friday 19 August 2016 9:22 pm IST

ഇടുക്കി: അഞ്ചേരി ബേബി വധക്കേസ് ഇന്ന് കോടതി പരിഗണിക്കും. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ. കെ. ജയചന്ദ്രനടക്കം മൂന്ന് പേരെക്കൂടി പ്രതി ചേര്‍ക്കണമെന്ന പ്രോസിക്യൂഷന്റെ ഹര്‍ജിയെത്തുടര്‍ന്ന് കെ. കെ. ജയചന്ദ്രന്‍, എ. കെ. ദാമോദരന്‍, വി. എം. ജോസഫ് എന്നിവര്‍ക്ക് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി (നാല്) ജഡ്ജ് വി. ജി ശ്രീദേവി കഴിഞ്ഞാഴ്ച സമന്‍സ് അയച്ചിരുന്നു. ഇതില്‍ ജയചന്ദ്രനും എ.കെ ദാമോദരനും ഇന്ന് കോടതിയില്‍ ഹാജരാകും. വി.എം ജോസഫ് മരിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യപ്രതി എം.എം മണി സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയിലും കോടതി ഇന്ന് വാദം കേള്‍ക്കും. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ പ്രതിനിധിയായ ഡിവൈ.എസ്.പി കോടതിയില്‍ ഇതുവരെ എത്തിയിട്ടില്ല. പ്രോസിക്യൂഷനെ സഹായിക്കാന്‍ പോലീസുകാരെ അയച്ചിട്ടില്ല. പോലീസിന് നിഷ്‌ക്രിയ സമീപനമാണെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സിബി ചേനപ്പാടി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.