'അമര'ത്തിലെ കൈക്കുഞ്ഞിന് നാളെ താലികെട്ട്

Saturday 20 August 2016 12:14 pm IST

വരന്‍ സ്വാതി കെ.മനോഹറിനൊപ്പം പ്രിയ (ഇടത്). അമരം സിനിമയില്‍ മമ്മൂട്ടിക്കൊപ്പം

മുഹമ്മ (ആലപ്പുഴ): മമ്മൂട്ടി നായകനായ ഭരതന്റെ സൂപ്പര്‍ഹിറ്റ് ചിത്രം അമരം സിനിമയിലെ ബാലതാരമായ പാതിരപ്പള്ളി ഓമനപ്പുഴ പുത്തന്‍പുരയ്ക്കല്‍ ജോപ്പന്റെയും ബെറ്റിയുടെയും മകള്‍ പ്രിയ ജോസഫിന് താലികെട്ട് നാളെ.

ഒന്‍പതുമാസം പ്രായമുള്ള കൈക്കുഞ്ഞായിരിക്കുമ്പോഴാണ് പ്രിയയ്ക്ക് മമ്മൂട്ടിയുടെ മകളായി അഭിനയിക്കാനുള്ള അവസരം ലഭിച്ചത്. ‘പുലരേ, പൂന്തോണി’ എന്ന പാട്ടുപാടി കൈക്കുഞ്ഞുമായി അഭിനയിക്കുന്നതാണ് രംഗം. 1990ല്‍ ഓമനപ്പുഴ കടപ്പുറത്തായിരുന്നു അമരത്തിന്റെ ചിത്രീകരണം. എഷ്യാനെറ്റിന്റെ അടുത്തിടെ നടന്ന കോമഡി സ്റ്റാര്‍സ് പരിപാടിയില്‍ മമ്മൂട്ടിയെത്തിയപ്പോള്‍ മമ്മൂട്ടിയുടെ പഴയമോള്‍ എന്നുപറഞ്ഞ് പ്രിയയെ പരിചയപ്പെടുത്തിയിരുന്നു.

കാട്ടുര്‍ കൂത്തക്കര മനോഹരന്‍ – അനില ദമ്പതികളുടെ മകന്‍ സ്വാതി കെ. മനോഹറാണ് പ്രിയയുടെ ജീവിത നായകനാകുന്നത്.
21ന് രാവിലെ 11ന് പാട്ടുകളം ശ്രീരാജരാജേശ്വരീ ക്ഷേത്രത്തില്‍ ഹൈന്ദവ രീതിയിലാണ് വിവാഹം. സ്വാതി നിലവില്‍ എഞ്ചിനീയറായി ജോലി നോക്കുകയാണ്. സിനിമയിലെ പഴയ മകളുടെ വിവാഹത്തിന് മമ്മൂട്ടി എത്തിയിരുന്നെങ്കില്‍ എന്നാശിക്കുകയാണ് പ്രിയ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.