കോട്ടയം: രാമായണ മാസാചരണത്തിന്റെ ഭാഗമായി തുരുത്തി പുതുമന ഗണപതിക്ഷേത്രത്തില്‍ രാമായണ കലോത്സവം നടത്തി. ക്ഷേത്രസന്നിധിയില്‍ അഷ്ടദ്രവ്യ ഗണപതിഹോമം, ശ്രീരാമപൂജ എന്നിവ നടന്നു. പൂജാകര്‍മ്മങ്ങള്‍ക്ക് തന്ത്രിമുഖ്യന്‍ പുതുമന മഹേശ്വരന് നമ്പൂതിരി നേതൃത്വം വഹിച്ചു. തന്ത്രശാസ്ത്ര പ്രചാരണസഭാ അദ്ധ്യക്ഷന്‍ പുതുമന നമ്പൂതിരി കലോത്സവത്തിന് ഭദ്രദീപം തെളിയിച്ചു. രാമായണ പാരായണം, മനപാഠം, സന്ധ്യാനാമം, അഭിനയ ഗാനം, പ്രച്ഛന്നവേഷം എന്നീ മത്സരങ്ങളാണ് നടന്നത്. കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ സ്കൂളുകളില്‍ നിന്നായി നൂറോളം വിദ്യാര്‍ത്ഥികള്‍ മത്സരങ്ങളില്‍ പങ്കെടുത്തു.
പൊതു
പ്രതികരിക്കാൻ ഇവിടെ എഴുതുക: