കുറവിലങ്ങാട്: ഉഴവൂര്‍ ഗ്രാമപഞ്ചായത്തില്‍ ബുധനാഴ്ച നടത്തപ്പെട്ട കര്‍ഷകദിനാചരണ ചടങ്ങില്‍ പഞ്ചായത്ത് പരിധിയിലെ കര്‍ഷകരെ ക്ഷണിക്കാത്തതില്‍ വ്യാപക പ്രതിഷേധം. പഞ്ചായത്തില്‍ കൃഷിഭവന് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, പല ദിനങ്ങളിലും കൃഷി ഓഫീസര്‍ ഓഫീസില്‍ എത്താറില്ലയെന്ന പരാതി ഉയര്‍ന്നു. കൃഷിഭവന് വഴി വിതരണം ചെയ്യുന്ന വളം, ഫലതൈകള് പോലും എത്തുന്നത് പൊതുജനങ്ങളോ, കര്‍ഷകരോ, അറിയുന്നില്ലയെന്നതാണ് പരാതി.
പ്രദേശികബാങ്ക് വഴി കര്‍ഷകര്‍ക്ക് ലഭിക്കേണ്ട സബ്സിഡി പോലും യഥാസമയം നേടിയെടുക്കുന്നതില്‍ കര്‍ഷകരെ സഹായിക്കേണ്ട കൃഷി ഓഫീസര്‍ അതിന് തയ്യാറാകുന്നില്ലയെന്നും ആരോപണം ഉയര്‍ന്നു കഴിഞ്ഞു. അടിയന്തിരമായി കര്‍ഷകരെ സഹായിക്കുന്ന കൃഷി ഓഫീസറെ നിയമിക്കണമെന്നും, ഇപ്പോഴത്തെ കൃഷി ഓഫീസറെ അനേ്വഷണവിധേയമായി സ്ഥലമാറ്റി ഉഴവൂരിലെ കര്‍ഷകരുടെ പരാതി സര്‍ക്കാര്‍ പരിഹരിക്കണമെന്ന് ജനകീയ വേദി കൃഷിവകുപ്പ് മന്ത്രിക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: