കൊച്ചി: നിലവിലുള്ള മദ്യനയം അട്ടിമറിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ചെയര്മാന് ബിഷപ്പ് മാര്‍ റെമജിയോസ് ഇഞ്ചനാനിയല്‍ പറഞ്ഞു. കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാനതല ഡയറക്ടേഴ്സ്മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മദ്യ ഉപഭോഗം കുറക്കുമെന്ന് പറഞ്ഞാണ് ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയത്. തീരുമാനമെടുക്കുമ്പോള്‍ അത് മദ്യപര്‍ക്കും നിക്ഷിപ്ത താല്പര്യക്കാരായ അബ്കാരികള്‍ക്കും വേണ്ടിയാകരുത്. ടൂറിസത്തിന്റെ പേരില്‍ മദ്യനയം അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. മദ്യവിരുദ്ധ കമ്മീഷന് സെക്രട്ടറി ഫാ. ജേക്കബ് വെള്ളമരുതുങ്കല് അധ്യക്ഷനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: