കാഞ്ഞിരപ്പള്ളി: ഓട്ടത്തിനിടയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ദേവഹാസ്വാസ്ഥ്യം. കുമളിയില്‍ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവര്‍ ചേര്‍ത്തല എഴുപുന്ന സൗത്ത് കരിമ്പാഞ്ചേരി അജിത് കുമാറിനെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മുണ്ടക്കയത്ത് ട്രിപ്പ് അവസാനിപ്പിച്ച് മറ്റൊരു കെഎസ്ആര്‍ടിസി ബസില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്.
ഇന്നലെ രാവിലെ കുമളിയില്‍ നിന്നും പുറപ്പെട്ട ബസ് കുട്ടിക്കാനം ഇറക്കം ഇറങ്ങി ഒന്‍പതു മണിയോടെ മുണ്ടക്കയത്ത് എത്തിയപ്പോഴേക്കുമാണ് ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ മുണ്ടക്കയം ബസ്സ്റ്റാന്റിലെ സ്റ്റേഷന് മാസ്റ്റര്‍ ഓഫിസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് അവിടെ നിന്നും പൊന്‍കുന്നത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ബസ് ഹെഡ് ലൈറ്റ് തെളിച്ച് വേഗത്തില്‍ ആശുപത്രിയിലെത്തി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അജിത് കുമാറിന് ഗ്യാസ്ട്രബിള്‍ ആയിരുന്നുവെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഡോക്ടര്‍മാര്‍ ഉച്ചവരെ നിരീക്ഷണത്തില്‍ കിടത്തി പരിശോധിച്ച ശേഷം പിന്നീട് വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: