ചെറുതോണി: കഴിഞ്ഞദിവസം നടന്ന യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ അക്രമണം നടത്തിയ കേസില്‍ രണ്ട് പേര് പോലീസ് പിടിയില്‍. സംഭവത്തില്‍ കെഎസ്യു മുന്‍ ജില്ലാ സെക്രട്ടറിയും പത്താംമൈല്‍ സ്വദേശിയുമായ മോബിന് മാത്യു, കുമളി സ്വദേശി ജോജി ജോസഫ് എന്നിവരാണ് പിടിയിലായത്. ഇടുക്കി മെഡിക്കല്‍ കോളേജ് നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നടത്തിയ യൂത്ത്കോണ്‍ഗ്രസ് മാര്‍ച്ചിലാണ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായത്.
അഞ്ച് പോലീസുകാര്‍ക്ക് യൂത്ത് കോണ്‍ഗ്രസുകാരുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. മോബിനെ ചെറുതോണി ടൗണില്‍ നിന്നും ജോജിയെ കുമളിയില്‍ നിന്നുമാണ് പിടികൂടിയത്. സംഭവ സമയത്തെ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കൂടുതല്‍ പ്രതികളെ അന്വേഷിച്ച് വരികയാണ്.
മെഡിക്കല്‍ കോളേജിന്റെ കവാടത്തില്‍ പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേടുകള്‍ തകര്‍ത്ത് അകത്ത് കയറാന്‍ ഒരുങ്ങിയ പ്രവര്‍ത്തകരെ പോലീസ് ബലമായി തടഞ്ഞപ്പോഴാണ് സമരം ആക്രമാസാക്തമായത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: