കുമളി : എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം കഞ്ചാവുമായി രക്ഷപെടാന്‍ ശ്രമിച്ച പ്രതികള്‍ക്കെതിരെ വണ്ടിപ്പെരിയാര്‍ പോലീസ് കേസെടുത്തു. കോട്ടയം സ്വദേശികളായ പാതിയില്‍ പറമ്പില്‍ തോമസ് (21), ഉദയന്‍ തറയില്‍ സനില്‍ കുമാര്‍ (21) എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍.
ശാരീരികമായി അക്രമിച്ചതിനും, ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ പെടുത്തിയതിനുമാണ് കേസ്. വ്യാഴാഴ്ച വൈകിട്ട് നാലുമണിക്കാണ് കേസിനു ആസ്പദമായ സംഭവം നടന്നത്. വണ്ടിപെരിയാറിനു സമീപം വച്ച് രണ്ടു കിലോ കഞ്ചാവുമായി ബൈക്കില്‍ പോകാന്‍ ഒരുങ്ങവെ എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്ന ഇവരെ ഉദോഗസ്ഥര്‍ പരിശോധിക്കാന്‍ ഒരുങ്ങവെ മുഖത്തേയ്ക്കു മുളക് സ്പ്രൈ അടിച്ച് രക്ഷപെടാന്‍ ശ്രമിച്ചു.
എക്സൈസ് ഇസ്പെക്ടര്‍ സുനില്‍ രാജ്, ഗാര്‍ഡ് ആനന്ദ് രാജ് എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത് .അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: