വില ഉയര്‍ന്നപ്പോള്‍ ഉല്‍പ്പാദനം കുറഞ്ഞു; കണ്ണീരണിഞ്ഞ് ഏലം കര്‍ഷകര്‍

Friday 19 August 2016 9:47 pm IST

കുമളി: ഒരു കിലോ ഏലക്കായുടെ വില ആയിരം രൂപയ്ക്കു മുകളിലായി. ഇടുക്കി വണ്ടന്മേട് സ്‌പൈസസ് ബോര്‍ഡ് ലേല കേന്ദ്രത്തില്‍ ഈ ആഴ്ച നടന്ന വിവിധ ലേലങ്ങളില്‍ ശരാശരി വില ആയിരത്തിനു  മുകളിലായിരുന്നു രേഖപ്പെടുത്തിയത്. കാലാവസ്ഥ വ്യതിയാനം മൂല ം ഉല്‍പാദനത്തിലുണ്ടായ കാര്യമായ കുറവാണ് ഇപ്പോഴത്തെ ഈ വില വര്‍ധനക്ക് കാരണം. പോയ വര്‍ഷത്തേതുമായി താരതമ്യം ചെയ്താല്‍ ഈ വര്‍ഷം നാല്പതു ശതമാനത്തോളം വിളവ് കുറവാണ്. വില ആയിരമുണ്ടെങ്കിലും ഏലത്തിന്റെ ഉല്‍പ്പാദനം കുറഞ്ഞത് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്തന്. മുന്‍ വര്‍ഷത്തെ വിളവു വിപണിയിലെതിക്കാതെ കരുതി വച്ചിരുന്ന വന്‍കിട കച്ചവടക്കാര്‍ക്ക് മാത്രമാണ് ഇപ്പോഴത്തെ വില വര്‍ദ്ധന ഗുണകരമാകുന്നത്. സാധാരണ ഓഗസ്റ്റ് മാസം പകുതിയോടെ ഏലം വിളവെടുപ്പ് സീസണ്‍ ആരംഭിക്കുന്നത്. എന്നാല്‍ ഇക്കുറി കാര്യമായ തോതില്‍ ഉല്‍പ്പന്നം വിപണിയില്‍ ഇതുവരെ എത്തിയിട്ടില്ല. ഇനിയും  രണ്ടു മാസം കൂടി പിന്നിട്ടാല്‍ മാത്രമേ കര്‍ഷകര്‍ക്ക് ചെറിയ അളവിലെങ്കിലും വരുമാനം ലഭിക്കുകയുള്ളു. നാല് മാസത്തോളം നീണ്ടു നിന്ന വരള്‍ച്ചയ്ക്ക് ശേഷം ഇടവപ്പാതിയും ഏലം കാര്‍ഷിക മേഖലയില്‍ കാര്യമായ അളവില്‍ ലഭിച്ചില്ല. ജൂണ്‍ ജൂലൈ മാസങ്ങളില്‍ 25 ശതമാനംകുറവ്  മഴയാണ് തോട്ടം മേഖലയില്‍ രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ ഉല്‍പാദനം ഉണ്ടാകേണ്ട സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളിലെ കാലാവസ്ഥ മാറ്റം ഉല്‍പ്പാദനതോത് കുറച്ചു. ലോബികളുടെ അനാവശ്യ ഇടപെടല്‍ വിപണിയില്‍ ഉണ്ടായില്ലെങ്കില്‍ ഈ സീസണ്‍ മുഴുവന്‍ വില ആയിരത്തിനു മുകളില്‍ തുടരുമെന്ന പ്രതീക്ഷയാണ്  കര്‍ഷകര്‍. ഇതിന് മുന്‍പ് 2010ല്‍ ഏലത്തിന് രണ്ടായിരത്തിന് മുകളില്‍ വിലയെത്തിയിരുന്നു.ഏലത്തിന്റെ വില ഇനിയും ഉയരുമെന്നാണ് ഈ രംഗത്തെ വവ ിദഗ്ധര്‍ പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.