തൊടുപുഴ: കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് 19-ാമത് ജില്ലാ സമ്മേളനം രാവിലെ 9.30ന് തൊടുപുഴ അര്‍ബന്‍ ബാങ്ക് ഹാളില്‍ നടക്കും. ജില്ലാ പ്രസിഡന്റ് വി എ രാമകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിക്കും. കേരള പെന്ഷ്യനേഴ്സ് സംഘ് മുന്‍ സംസ്ഥാന പ്രസിഡന്റ് എം ജി പുഷ്പാംഗദന് സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന കുടുംബ സംഗമത്തില്‍ കെഎസ്പിഎസ് സംസ്ഥാന സമിതിയംഗം ആര് വാസുദേവന്‍ അദ്ധ്യക്ഷത വഹിക്കും. തപസ്യ കലാ സാംസ്കാരിക വേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പി ജി ഹരിദാസ് പ്രഭാഷണം നടത്തും.
യോഗത്തില്‍ വച്ച് എം.ജി സര്‍വ്വകലാശാലയില്‍ നിന്ന് മലയാള കവിത സാഹിത്യത്തില്‍ പിഎച്ച്ഡി നേടിയ ജന്മഭൂമി ഇടുക്കി ജില്ല ലേഖകന്‍ ഡോ. സംഗീത് രവീന്ദ്രന്, അമൃത വിദ്യാപീഠം യൂണിവേഴ്സിറ്റിയില്‍ നിന്നും നാനോ സയന്‍സില്‍ പിച്ച്ഡി നേടിയ ഡോ. രഞ്ജിത്ത് രാമചന്ദ്രന് എന്നിവരെ ചടങ്ങില്‍ ആദരിക്കും. 2മണിക്ക് നടക്കുന്ന സമാപന സഭയില്‍ പുതിയ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: