ഭീകരരെ നേരിടാന്‍ വീടുവിട്ട ബാലനെ കണ്ടെത്തി

Friday 19 August 2016 10:10 pm IST

മുംബൈ: ഭീകരര്‍ക്കെതിരെ പോരാടാന്‍ വീടുവിട്ട ബാലനെ പോലീസ് തിരികെ വീട്ടിലെത്തിച്ചു. മഹാരാഷ്ട്ര വസായ് സ്വദേശി നിര്‍മല്‍ വാഗി (14)നെ ഗുജറാത്തിലെ സൂറത്തില്‍ നിന്നാണ് പോലീസ് കണ്ടെത്തിയത്. കശ്മീരില്‍ പോകാന്‍ മകന്‍ ആഗ്രഹം പ്രകടിപ്പിക്കുമായിരുന്നെങ്കിലും അങ്ങനെ ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്ന് നിര്‍മ്മലിന്റെ അച്ഛന്‍ പറഞ്ഞു. ട്യൂഷന്‍ ഫീസായി നല്‍കിയ 2500 രൂപയുമായി ആഗസ്റ്റ് 10 ന് ഗോള്‍ഡന്‍ ടെംപിള്‍ മെയിലില്‍ മുംബൈ സെന്‍ട്രലില്‍ നിന്ന് അമൃത്‌സറിലെക്കാണ് നിര്‍മ്മല്‍ യാത്ര ചെയ്തത്. മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.