പാലക്കാട്: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ലഫ്.കേണല്‍ ഇ.കെ.നിരഞ്ജന് പാലക്കാട് നഗരസഭയുടെ ആദരം. നഗരസഭയിലെ സ്റ്റേഡിയം-ഐഎംഎ ബൈപാസ് ഇനി നിരഞജന്റെ പേരില്‍ അറിയപ്പെടും. ഇതിന്റെ പ്രഖ്യാപനം കേന്ദ്ര മന്ത്രി ബന്ദാരു ദത്താത്രേയ നിര്‍വഹിച്ചു.
രാജ്യം ശൗര്യചക്ര നല്കി ആദരിച്ച, എളമ്പുലാശ്ശേരി കളരിക്കല്‍ ഇ.കെ.നിരഞ്ജനോടുള്ള ബഹുമാനാര്‍ത്ഥം സ്റ്റേഡിയം ബൈപാസിന് അദ്ദേഹത്തിന്റെ പേര് നല്കാന് കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു.
ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്. വൈസ് ചെയര്മാന് സി.കൃഷ്ണകുമാര്‍, കൗണ്‍സിലര്‍മാരായ കുമാരി, ഗംഗ, രാജേശ്വരി, സുമതി, പ്രിയ, ാേഹന്ബാബു, മധു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: