കെ.പി. കേശവമേനോനും ശബരി ആശ്രമത്തിനും കേന്ദ്രത്തിന്റെ ആദരം

Friday 19 August 2016 10:41 pm IST

കേന്ദ്ര തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയ കെ.പി.കേശവമേനോന്റെ തരൂരുള്ള ജന്മഗൃഹം സന്ദര്‍ശിച്ചപ്പോള്‍

പാലക്കാട്: സ്വാതന്ത്ര്യ സമരത്തിന് വിലമതിക്കാനാകാത്ത സംഭാവന നല്‍കിയ കെ.പി. കേശവമേനോനും മലമ്പുഴ ശബരി ആശ്രമത്തിനും കേന്ദ്രസര്‍ക്കാരിന്റെ ആദരവുമായി മന്ത്രി ബന്ദാരു ദത്താത്രേയ. തിരംഗയാത്രയുമായി ബന്ധപ്പെട്ട് കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ ഇന്നലെ കെ.പി. കേശവമേനോന്റെ തരൂരുള്ള ജന്മഗൃഹം സന്ദര്‍ശിച്ചു.

കെ.പി. കേശവമേനോന്റെ ജന്മഗൃഹം ശോച്യാവസ്ഥയിലാണെന്നും ചില കുടുംബാംഗങ്ങള്‍ സാമ്പത്തികമായി പരാധീനത അനുഭവിക്കുന്നുണ്ടെന്നും വീടു നവീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

അകത്തേത്തറ ശബരി ആശ്രമത്തിലെത്തിയ അദ്ദേഹം ആശ്രമത്തിന്റെ പുരോഗതിക്കായി പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്ന് ഉറപ്പു നല്‍കി. ബിജെപി മലമ്പുഴ മണ്ഡലം കമ്മറ്റിയുടെ തിരംഗയാത്ര കേന്ദ്ര മന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു. ബിജെപി സംസ്ഥാന വൈസ് ്രപസിഡണ്ട് എന്‍.ശിവരാജന്‍, സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍, ജില്ലാ പ്രസിഡണ്ട് അഡ്വ.ഇ.കൃഷ്ണദാസ് എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.