പിണറായി ഭരണത്തില്‍ പോലീസിന് രക്ഷയില്ല: കുമ്മനം

Friday 19 August 2016 5:58 pm IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ കയ്യില്‍ ക്രമസമാധാന നില ഭദ്രമല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഒടുവിലത്തെ ഉദാഹരണമാണ് കൊല്ലം ചവറയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എഎസ്‌ഐയെയും സിവില്‍ പോലീസ് ഓഫീസറെയും മര്‍ദ്ദിച്ചത്. മോക്ഡ്രില്‍ നടക്കുന്ന സ്ഥലത്ത് ഗതാഗത തടസ്സം ഒഴിവാക്കാന്‍ പോലും പോലീസിന് അധികാരമില്ല. ഒരു പ്രകോപനവുമില്ലാതെയാണ് എസ്എഫ്‌ഐക്കാര്‍ അഴിഞ്ഞാടിയത്. പാര്‍ട്ടി സംരക്ഷിക്കുമെന്ന ധാര്‍ഷ്ട്യമാണ്. പോലീസുകാരെ മര്‍ദ്ദിച്ച ഗുണ്ടകളെ പിടികൂടാന്‍ പോലും പോലീസിന് ഭയമാണ്. അതാണ് സഹപ്രവര്‍ത്തകനെ മര്‍ദ്ദിക്കുന്നത് നോക്കി നില്‍ക്കാന്‍ മറ്റ് പൊലീസുകാരെ നിര്‍ബന്ധിതരാക്കിയത്. കുമ്മനം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.