അഭിപ്രായ സർവ്വേ: പ്രധാനമന്ത്രി തന്നെ ജനപ്രിയ നേതാവ്

Saturday 20 August 2016 11:08 am IST

ന്യൂദൽഹി: രാജ്യത്തെ ഏറ്റവും ജനപ്രിയനായ നേതാവ് നരേന്ദ്ര മോദി തന്നെയെന്ന് സർവ്വേ ഫലം. രാജ്യത്തെ 19 സംസ്ഥാനങ്ങളിലായി 97 ലോക്സഭാ മണ്ഡലങ്ങളിൽ ഇന്ത്യാടുഡെ നടത്തിയ 'മൂഡ് ഓഫ് നേഷൻ' എന്ന സർവ്വേയിലാണ് മോദിയുടെ ജനപിന്തുണയ്ക്ക് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്ന് മനസിലാക്കുവാൻ സാധിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തിൽ പൊതു തിരഞ്ഞെടുപ്പ് നടത്തിയാൽ 304 സീറ്റുമായി എൻഡിഎ അധികാരത്തിൽ എത്തുമെന്ന് സർവ്വേയിൽ വ്യക്തമാണ്. കണക്കുകകൾ പ്രകാരം പകുതിയിലധികം ജനങ്ങൾ മോദി തന്നെ പ്രധാനമന്ത്രിയാകാൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് 13 ശതമാനം ജനപിന്തുണ മാത്രമെ ലഭിച്ചുള്ളു.സോണിയാ ഗാന്ധി, ദൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ എന്നിവരാണ് രാഹുൽ ഗാന്ധിക്ക് പിന്നിലായിട്ടുള്ളത്. അതേ സമയം ഇന്ദിരാ ഗാന്ധിയെയാണ് രാജ്യം കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിയായി ജനം തിരഞ്ഞെടുത്തത്. വായ്‌പേയി,പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ഇതിനു പുറമെ രാജ്യത്തെ ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്ന പാർട്ടി ബിജെപി എന്നാണ് സർവ്വേയിൽ പങ്കെടുത്ത ഭൂരിഭാഗം ജനങ്ങളും അവകാശപ്പെടുന്നത്. ബിജെപിക്കെതിരെ ഭരണവിരുദ്ധ വികാരം ഇളക്കി വിടാൻ പ്രതിപക്ഷ പാർട്ടികൾ ശ്രമിക്കുന്നതിനിടെയാണ് രാജ്യത്തിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിൽ നടത്തിയ അഭിപ്രായ സർവ്വേയിൽ നരേന്ദ്ര മോദിക്കും ബിജെപി സർക്കാരിനും അനുകൂലമായ ജനപിന്തുണ ലഭിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.