കോഴിക്കോട്: സപ്തംബര്‍ 23, 24, 25 തിയ്യതികളിലായി കോഴിക്കോട്ട് നടക്കുന്ന ബിജെ പി ദേശീയസമ്മേളനത്തി ന്റെ സ്വാഗതസംഘ ഓഫീസ് ഉദ്ഘാടനം നാളെ നടക്കും. രാവിലെ 10 മണിക്ക് ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ ഉദ്ഘാടനം ചെയ്യും. കല്ലായി റോഡിലെ കോട്ടക്കല്‍ ആര്യവൈദ്യശാല കോപ്ലക്സിലാണ് സ്വാഗതസംഘം ഓഫീസ്. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, ഒ. രാജഗോപാല്‍ എംഎല്‍എ, പി.കെ. കൃഷ്ണദാസ്, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, സി.കെ. പത്മനാഭന്, വി. മുരളീധരന് തുടങ്ങി സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: