കോഴിക്കോട്: സംസ്കൃത അക്കാദമിക് കൗണ്‍സിലും ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയും സംയുക്തമായി സംഘടിപ്പിച്ച സംസ്കൃതദിനാഘോഷവും സംസ്കൃത പഠനകേന്ദ്രം ഉദ്ഘാടനവും എരഞ്ഞിക്കല്‍ പി.വി.എസ്. ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടന്നു. കോര്പ്പറേഷന് വിദ്യാഭ്യാസ സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്മാന് എം. രാധാകൃഷ്ണന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല അസോസിയേറ്റ് പ്രൊഫ. ഡോ.എം.വി. നടേശന് മുഖ്യപ്രഭാഷണം നടത്തി. സ്കൂള്‍ പ്രിന്‍സിപ്പല്‍ എം.കെ. സുജേഷ് അധ്യക്ഷത വഹിച്ചു. കൗലത്ത് ഹാജി, എ. രവീന്ദ്രന്, സഞ്ജീവന് കളത്തില്‍, സി.കെ. ശ്രീജിത്ത് കുമാര്‍, പി.എം. കൃഷ്ണദാസ് എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക എ.ബി. പ്രീത സ്വാഗതവും സി.പി. സുരേഷ്ബാബു നന്ദിയും പറഞ്ഞു.
കോട്ടൂളി സരസ്വതി വിദ്യാമന്ദിരം ഹൈസ്കൂളില്‍ സംസ്കൃത ദിനാഘോഷം നടത്തി. സി.പി. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര് വി. ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ വി. അനില്‍കുമാര്‍, കെ.സ്നേഹപ്രഭ, പി.പി. അനന്തു, പ്രബീന എന്നിവര്‍ സംസാരിച്ചു. സ്കൂളില്‍ നടന്ന രക്ഷാബന്ധന് മഹോത്സവം കെ.ടി. രഘുനാഥ് ഉദ്ഘാടനം ചെയ്തു. വി. അനില്‍കുമാര്‍ രക്ഷാബന്ധന് സന്ദേശം നല്കി. വി. ബാലകൃഷ്ണന്, എം. പ്രസീന, മഞ്ജുളാദേവി എന്നിവര്‍ സംസാരിച്ചു. ക്വിസ്മത്സര വിജയികള്‍ക്ക് കെ.ടി. രഘുനാഥ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
ചേളന്നൂര്‍: എ.കെ.കെ.ആര് ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളില്‍ സംസ്കൃത ദിനാചരണം നടത്തി. കെ.പി. സുധീര ഉദ്ഘാടനം ചെയ്തു.പ്രന്‍സിപ്പാള്‍ കെ. മനോജ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
എം.എന്‍. ഷീജ, സ്റ്റാഫ് അസോസിയേഷന് സെക്രട്ടറി ജീന സി.എ. സ്കൂള്‍ ചെയര്‍പേഴ്സണ്‍ മാജിദ ഫര്‍സാന, പി.കെ. രാജേഷ് കെ.ടി. അപര്‍ണ എന്നിവര്‍ സംസാരിച്ചു. മധുരവിതരണവും വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: