ബാലുശ്ശേരി: ഭീകരവാദത്തെ ചെറുക്കാന്‍ മഹിളകള്‍ രംഗത്തിറങ്ങണമെന്ന് ഭാരതീയ മഹിളാമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ശോഭാരാജന്‍ പറഞ്ഞു. മഹിളാമോര്‍ച്ച നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ബാലുശ്ശേരിയില്‍ നടന്ന മഹിളാകൂട്ടായ്മയും രക്ഷാബന്ധന് പരിപാടിയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. ഭൂരിപക്ഷ സമുദായത്തിന്റെ പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും ചൂഷണം ചെയ്ത് പാവപ്പെട്ട പെണ്‍കുട്ടികളെ പ്രണയം നടിച്ച് ഐ.എസ് പാളയത്തിലെത്തിക്കുന്ന ഭീകരവാദികള്‍ക്കെതിരെ എല്ലാ അമ്മമാരും സഹോദരിമാരും ജാഗരൂഗരായിരിക്കണമെന്നും അവര്‍ പറഞ്ഞു. ഷീബ ഉണ്ണികുളം അധ്യക്ഷതവഹിച്ചു. ആര്‍എസ്എസ് ജില്ലാ പ്രചാര്‍പ്രമുഖ് ടി.കെ. ഉമേഷ്മാസ്റ്റര് മുഖ്യപ്രഭാഷണം നടത്തി. മഹിളാമോര്‍ച്ച ജില്ലാ സെക്രട്ടറി ഷൈനി ജോഷി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബീന കാട്ടുപറമ്പത്ത്, റീന ഉണ്ണികുളം, ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് ടി.കെ. പത്മനാഭന്, ബാലുശ്ശേരി നിയോജകമണ്ഡലം പ്രസിഡണ്ട് രാജേഷ് കായണ്ണ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: