കൊച്ചി: വ്യക്തിയിലും സമൂഹത്തിലും സംഘടിത ശക്തി വളര്‍ത്തിയെടുക്കാന്‍ രക്ഷാബന്ധന് പോലുള്ള ആഘോഷങ്ങള്‍ക്ക് കഴിയണമെന്ന് ആര്‍എസ്എസ് കൊച്ചി മഹാനഗര്‍ സഹ സംഘചാലക് പി. വിജയകുമാര്‍ അഭിപ്രായപ്പെട്ടു. ജന്മഭൂമിയുടെയും അയോദ്ധ്യാ പ്രന്റേഴ്സിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന രക്ഷാബന്ധന് ആഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ താല്‍പ്പര്യത്തിന് അനുകൂലമായി ജനവികാരം ഉയര്‍ത്തുന്നതിനും ദേശീയ ബോധം വളര്‍ത്തുന്നതിനും മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്, ചീഫ് എഡിറ്റര്‍ രാമചന്ദ്രന്, അയോദ്ധ്യാ പ്രിന്റേഴ്സ് ജനറല്‍ മാനേജര്‍ എം.ആര്. കൃഷ്ണകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: