തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പല്‍ ഓഫീസിന് സമീപമുള്ള അധ്യാപക-വിദ്യാര്‍ത്ഥി ക്യാന്റിന് കുടുംബശ്രീ പ്രവര്‍ത്തകര്‍ ഏറ്റെടുത്തു. കാട്ടായിക്കോണത്ത് പ്രവര്‍ത്തിക്കുന്ന സൗഭാഗ്യ കുടുംബശ്രീ യൂണിറ്റിലെ പന്ത്രണ്ടോളം അംഗങ്ങളാണ് ഈ ക്യാന്റീന് നടത്തുന്നത്.
ടെക്നോപാര്‍ക്കിന് സമീപം ക്യാന്റീന് നടത്തുന്ന അനുഭവ പരിചയവുമായാണ് ഈ സംഘം മെഡിക്കല്‍ കോളേജില്‍ എത്തിയത്.മെഡിക്കല്‍ കോളേജ് ആശുപത്രി, എസ്.എ.ടി. ആശുപത്രി, ആര്.സി.സി., ശ്രീചിത്ര തുടങ്ങിയ നിരവധി സ്ഥാപനങ്ങളിലെത്തുന്ന പൊതുജനങ്ങള്‍, മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍ എന്നിവര്‍ക്ക് സഹായകമാണ് ഈ ക്യാന്റീന്.
എഴുപത് പേര്‍ക്കോളം ഒരേസമയം ഇരുന്ന് ഭക്ഷണം കഴിക്കാനാകുന്ന ഈ ക്യാന്റീനില്‍ പ്രതിദിനം അറുന്നൂറോളം പേര്‍ക്ക് ഭക്ഷണമൊരുക്കുന്നു. ഗുണനിലവാരം, ശുചിത്വം, അളവ്, വിലക്കുറവ് എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയാണ് ക്യാന്റീന് പ്രവര്‍ത്തിക്കുക.
മെഡിക്കല്‍ കോളേജിലെ ആരോഗ്യ സംഘം ആഴ്ച തോറും ഇവ പരിശോധിച്ച് ഇക്കാര്യങ്ങള്‍ ഉറപ്പു വരുത്തും. കഞ്ഞി, ഊണ്, ബിരിയാണി, ഫ്രൈഡ് റെസ്, ചൈനീസ് തുടങ്ങി നിരവധി വിഭവങ്ങളാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ ഒരുക്കുന്നത്. രാവിലെ ഏഴു മുതല്‍ രാത്രി എഴുവരെയാണ് ഈ ക്യാന്റീനിന്റെ പ്രവര്‍ത്തന സമയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: