മെല്‍ബണ്‍: മെല്‍ബണില്‍ മലയാളിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. കഴിഞ്ഞ ഒക്ടോബറിലാണ് പുനലൂര്‍ സ്വദേശിയും യുഎഇ എക്സ്ചേഞ്ച് ജീവനക്കാരനുമായിരുന്ന സാം എബ്രഹാം കൊല്ലപ്പെട്ടത്.
സംഭവത്തില്‍ സാമിന്റെ ഭാര്യ സോഫിയയെയും (32) ഇവരുടെ കാമുകന് അരുണ്‍ കമലാസനനെയും (34) പോലീസ് അറസ്റ്റ് ചെയ്തു. ഇരുവര്‍ക്കുമെതിരേ കൊലപാതകക്കുറ്റം ചുമത്തി മെല്‍ബണ്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
ഉറക്കത്തിനിടയില്‍ ഹൃദയാഘാതം വന്നാണ് സാം മരിച്ചതെന്ന നിഗമനത്തിലായിരുന്നു പോലീസ്. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ പോലീസ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ഭര്‍ത്താവിനെ ഒഴിവാക്കാനായി ഭാര്യയും കാമുകനും ചേര്‍ന്ന്് ഉറക്കത്തില്‍ സയനൈഡ് നല്കി സാമിനെ കൊലപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: