ഹൃദയത്തിന് അന്ധത ബാധിച്ചവനെ നയിക്കാൻ പ്രയാസമാണ്. അഹം ഉളവാക്കുന്ന അന്ധത നമ്മെ കൂരിരുട്ടിലേക്കു തള്ളും. ഈ അജ്ഞാനം കാരണം നാം ഉയർന്നിരുന്നാലും ഉറങ്ങുന്ന അവസ്ഥയിലാണ്. ഈ അഹങ്കാരത്തെ മറികടക്കുമ്പോൾ നാം സ്വയം ലോകത്തിന് അർപ്പണവസ്തുവായിത്തീരും. അഹങ്കാരത്തിന്റെ തിമിരം ബാധിച്ചവന് ഒരിക്കലും ലോകത്തിന്റെ സൗന്ദര്യം കാണാൻ സാധിക്കില്ല.
ജനനം കൊണ്ടും ജീവിതസാഹചര്യങ്ങൾകൊണ്ടും വ്യത്യസ്തത പുലർത്തുന്നവരായിരിക്കാം നിങ്ങൾ. എന്നാൽ, മരണം എല്ലാവർക്കുമുണ്ട്. അഹങ്കാരത്തെ മറികടക്കുന്നവൻ മരണത്തിലും മരിക്കുന്നില്ല. അഹങ്കാരം അകന്നവന്റെ പ്രവൃത്തികളിലൂടെ ലോകമുള്ള കാലം മുഴുവൻ അവനെ ഓർമിക്കും. അഹം അകന്ന, സ്നേഹം നിറഞ്ഞ ഒരാളുടെ പ്രവൃത്തി ലോകത്തിനു നന്മ നല്കുന്നതായിരിക്കും. ആ പ്രവൃത്തികൊണ്ട് മരണത്തിനു ശേഷവും ലോകം അയാളെ ഓർമിക്കും. മക്കളുടെ ഓരോ ചുവടുവെപ്പിലും ഈ ചിന്തയുണ്ടാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: