കുടയത്തൂര്‍: കുടയത്തൂരില്‍ നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 24 ന് വൈകിട്ട് 4.30ന് ശരംകുത്തി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന മഹാശോഭായാത്ര കാഞ്ഞാര്‍ ടൗണ്‍ ചുറ്റി മങ്കൊമ്പ് കാവില്‍ സമാപിക്കും. ശോഭായാത്ര എത്തിയതിനു ശേഷം വിശേഷാല്‍ ദീപാരാധന, പ്രസാദ വിതരണം, ഉറിയടി എന്നിവ നടക്കും. ശ്രീകൃഷ്ണ ജയന്തി വിളംബര ഇരുചക്രവാഹനറാലി 23 ന് വൈകിട്ട് 5ന് കാഞ്ഞാറില്‍ നിന്നും ആരംഭിച്ച് മുട്ടത്ത് സമാപിക്കും. ഇരുചക്രവാഹനറാലിയില്‍ നൂറുകണക്കിന് വാഹനങ്ങള്‍ പങ്കെടുക്കും. ശ്രീകൃഷ്ണ ജയന്തിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു വേണ്ടി കോളപ്ര, കുടയത്തൂര്‍, കാഞ്ഞാര്‍, എന്നിവിടങ്ങളില്‍ സ്വാഗതസംഘം ഓഫീസുകള്‍ തുറന്നു. വനിതകളുടെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് ഗൃഹ സമ്പര്‍ക്കം പൂര്‍ത്തിയാക്കി. അനീഷ് ചന്ദ്രന് ആഘോഷ പ്രമുഖായിട്ടുള്ള സ്വാഗത സംഘമാണ് ശ്രീകൃഷ്ണ ജയന്തിയുടെ വിജയത്തിനുള്ള മുന്‍ ഒരുക്കങ്ങള്‍ നടത്തുന്നത്.
കാപ്പ്: കാപ്പ് ശ്രീകൃഷ്ണ ബാലഗോകുലത്തിന്റെയും വിവിധ ഹൈന്ദവ സംഘടനകളുടേയും സംയുക്താഭിമുഖ്യത്തില്‍ 24ന് ശ്രീകൃഷ്ണ ജയന്തി ആഘോഷം നടക്കും. കുറിഞ്ഞിലിക്കാട്ട് ക്ഷേത്രത്തില്‍ 24ന് രാവിലെ 6ന് ഗണപതിഹോമം, തുടര്‍ന്ന് ഉഷപൂജ, വിശേഷാല്‍ പൂജകള്‍, വൈകിട്ട് 4ന് വിവിധ ക്ഷേത്രത്തില്‍ നിന്നും മഹാശോഭായാത്ര ആരംഭിച്ച് കാപ്പ് കുറിഞ്ഞിലിക്കാട്ട് ഭഗവതി ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ സമാപിക്കും. 6.30ന് വിശേഷാല്‍ ദീപാരാധന, 6.45ന് ഉറിയടി, എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: