ആലപ്പുഴ: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ മുന്നോടിയായി ബാലഗോകുലം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണസന്ധ്യ-2016 22ന് വൈകിട്ട് അഞ്ചിന് ചേര്‍ത്തല ടൗണ്‍ഹാളില്‍ നടക്കും. തന്ത്രി അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ഭദ്രദീപ പ്രകാശനം നിര്‍വ്വഹിക്കും.
അമൃതാന്ദമയീമഠത്തിലെ ബ്രഹ്മചാരി വേദാമൃതചൈതന്യ ഉദ്ഘാടനം ചെയ്യും. ബാലഗോകുലം ജില്ലാ പ്രസിഡന്റ് രമേശന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും. എന്‍. ഹരീന്ദ്രന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും. ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, വാര്യര്‍ സര് എന്നിവരെ ഡോ. ഫിലിപ്പ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത ആദരിക്കും.
ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് ഒ.കെ. അനില്‍കുമാര്‍, ചലച്ചിത്ര താരങ്ങളായ അനൂപ് ചന്ദ്രന്, സുകന്യ മോഹന്‍, കവിരാജ് എന്നിവര്‍ പങ്കെടുക്കും. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്, വിഎച്ച്പി ജില്ലാ പ്രസിഡന്റ് ആര്. രുദ്രന്, നഗരസഭാ അദ്ധ്യക്ഷന്‍ ഐസക് മാടവന, ബിഎംഎസ് ജില്ലാ ട്രഷറര്‍ ബിനീഷ് ബോയ്, കെപിഎംഎസ് ജില്ലാ പ്രസിഡന്റ് ടി. സന്തോഷ്കുമാര്‍, അജിത് മുന്നോടി, കൗണ്‍സിലര്‍ ഡി. ജ്യോതിഷ് ഭട്ട്, വിമല്‍ രവീന്ദ്രന്, പി.എസ്. രാജീവ് തുടങ്ങിയവര്‍ ആശംസയര്‍പ്പിക്കും. തുടര്‍ന്ന് കവിയരങ്ങ് നടക്കും.
അരുണ്‍ സുബ്രഹ്മണ്യന് സ്വാഗതവും വി. അതുല്‍ നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: