ചേര്‍ത്തല: സെന്റ് മൈക്കിള്‍സ് കോളജില്‍ നടക്കുന്ന ജില്ലാ അത്!ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യദിനത്തിലെ മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 51 പോയിന്റോടെ ചാരമംഗലം ഡിവിഎച്ച്എസ് ഒന്നാം സ്ഥാനത്തെത്തി. ആലപ്പുഴ ലിയോതെര്‍ട്ടീന്ത് സ്പോര്‍ട്സ് അക്കാദമി 50 പോയിന്റുമായി രണ്ടാം സ്ഥാനത്തും 29 പോയിന്റുമായി ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജ് മൂന്നാമതുമുണ്ട്. മേള ഇന്ന് സമാപിക്കും. ജില്ലയിലെ സ്കൂള്‍, കോളജ്, ക്ലബുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. നാല് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. വിജയികള്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. ചാമ്പ്യന്മാര്ക്ക് എവറോളിങ് ട്രോഫികളും സമ്മാനിക്കും. മേളയുടെ ഉദ്ഘാടനം മന്ത്രി പി.തിലോത്തമന് നിര്‍വഹിച്ചു. ചേര്‍ത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ.സേതുലക്ഷ്മി അധ്യക്ഷത വഹിച്ചു. ബിനിത മേരി പ്രതിജ്ഞ ചൊല്ലികൊടുത്തു. ബി.ഉല്ലാസ്, രജിമോള് ബിജു, കെ.കെ.മനോജ്ലാല്‍, ബി.കെ.നായര്‍, ആര്.ശശി, കെ.കെ.പ്രതാപന് എന്നിവര്‍ പ്രസംഗിച്ചു. ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ സോമന് സമ്മാനങ്ങള്‍ വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: