കല്ലേലിയില്‍ നിന്നും രാജവെമ്പാലയെ പിടികൂടി

Saturday 20 August 2016 9:24 pm IST

കോന്നി : നടുവത്തുംമൂഴി റേഞ്ചിലെ കരിപ്പാംതോട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട കല്ലേലി ഹാരിസണ്‍ മലയാളം എസ്റ്റേറ്റിനുള്ളില്‍ നിന്നും വാവ സുരേഷ് രാജവമ്പാലയെ പിടികൂടി. വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം.എസ്റ്റേറ്റിനുള്ളിലെ ലയത്തിലെ ബാത്ത്‌റൂമിനുള്ളില്‍ ചേരയെ വിഴുങ്ങിയ നിലയിലായിരുന്നു പാമ്പ്. എട്ടടി നീളവും രണ്ടുവയസ് പ്രായവുമുള്ള പാമ്പിനെയാണ് പിടികൂടിയതെന്ന് വനംവകുപ്പ് അറിയിച്ചു.ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസര്‍ ഡി.റ്റി രമേശന്‍,സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ടി.സി സജിമോന്‍,ബീറ്റ് ഓഫീസര്‍ പ്രിന്‍സ്,ഷിനോജ്,അനില്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.പിടികൂടിയ പാമ്പിനെ മണ്ണാറപ്പാറ വനത്തില്‍വിട്ടയച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.