കാലാവധി കഴിഞ്ഞ കേബിള്‍ കരാര്‍ പുതുക്കണം: ബിഎംഎസ്

Saturday 20 August 2016 9:50 pm IST

സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ജി. ഗോപകുമാര്‍ സംസ്ഥാന പ്രസിഡന്റ് എന്‍.സന്തോഷ്‌കുമാര്‍

ആലപ്പുഴ: സംസ്ഥാനത്തെ ഏഷ്യാനെറ്റ് കമ്പനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഫ്രാഞ്ചൈസികള്‍, ലിങ്ക് ഓപ്പറേറ്റര്‍മാര്‍, ലൈസന്‍സികള്‍ എന്നിവരുടെ നിലവിലെ കാലാവധി കഴിഞ്ഞ കേബിള്‍ എഗ്രിമെന്റ്പുതുക്കി നല്‍കണമെന്ന് ബിഎംഎസ് സംസ്ഥാന സംഘടനാ സെക്രട്ടറി സി.വി. രാജേഷ് ആവശ്യപ്പെട്ടു. ഏഷ്യാനെറ്റ് സാറ്റ്‌കോം അസോസിയേറ്റ് സംഘ് (ബിഎംഎസ്) പ്രഥമ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലകളില്‍ നേരിട്ടുകൊണ്ടിരിക്കുന്ന വിവിധ വിഷയങ്ങള്‍ അടിയന്തരമായി പരിഹരിക്കാന്‍ മാനേജ്‌മെന്റ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ശിവജിസുദര്‍ശന്‍ മുഖ്യപ്രഭാഷണം നടത്തി. മേഖല നേരിട്ടുകൊണ്ടിരിക്കുന്ന കമ്പനികളുടെ കൊടിയ ചൂഷണം ഉടനെ അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. മഹേഷ് രാമവര്‍മ്മ, എന്‍. സന്തോഷ്‌കുമാര്‍, ആര്‍. ശ്രീകുമാര്‍, ടി.എന്‍.വേണുഗോപാല്‍, ഫ്രാന്‍സിസ് ജോസഫ് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ഭാരവാഹികളായി എന്‍. സന്തോഷ്‌കുമാര്‍ തിരുവനന്തപുരം (പ്രസിഡന്റ്), ഫ്രാന്‍സിസ് ജോസഫ് എറണാകുളം (വൈസ് പ്രസിഡന്റ്), സി.ജി. ഗോപകുമാര്‍ ആലപ്പുഴ (ജനറല്‍ സെക്രട്ടറി), ടി.എന്‍. വേണുഗോപാല്‍ കൊല്ലം (സെക്രട്ടറി), ആര്‍. ശ്രീകുമാര്‍ എറണാകുളം (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.