വാഷിങ്ടണ്‍: ഭാരതവംശജനും അമേരിക്കന്‍ കോണ്‍ഗ്രസ്സ് അംഗവുമായ അമി ബെറയുടെ അച്ഛന് ബാബുലാല്‍ ബെറ വഞ്ചന കേസില്‍ അറസ്റ്റില്‍. ഫെഡറല്‍ നിയമം ലംഘിച്ചെന്ന കുറ്റത്തിന് ഇയാളെ ഒരു വര്‍ഷം തടവിന് ശിക്ഷിച്ചിരിക്കുകയാണ്.
യുഎസ് കോണ്‍ഗ്രസ്സ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ 2,60,000 ഡോളറിന്റെ വെട്ടിപ്പ് നടത്തിയതിയെന്നതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം.
എന്നാല്‍ അച്ഛന് പണം വെട്ടിപ്പ് നടത്തിയത് സംബന്ധിച്ച് നേരത്തെ അറിവില്ലെന്ന് അമി ബെറ അറിയിച്ചു. അടുത്ത യുഎസ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ മൂന്നാം തവണയും മത്സരിക്കാനുള്ള തെയ്യാറെടുപ്പിലാണ് അമി ബെറ.
ഇതിനുമുമ്പ് രണ്ടുതവണ ഇവിടെനിന്നും ജയിച്ചിട്ടുണ്ട്. കെമിക്കല്‍ എഞ്ചിനീയറായ ബാബുലാല്‍ ബെറ(51) ഭാരതത്തില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്തതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: