ന്യൂദല്‍ഹി: ദല്‍ഹി മെട്രോയില്‍ നിന്നും ശേഖരിച്ച 50.33 ലക്ഷം രൂപയടങ്ങുന്ന ബാഗുമായി കാവല്ക്കാരന് ബീഹാര്‍ സ്വദേശി നീരജ് കുമാര്‍ കടന്നുകളഞ്ഞു.
ദല്‍ഹി മെട്രോയില്‍ പണം പിരിക്കുന്ന കമ്പനിയിലെ ജീവനക്കാരനാണ് കുമാര്‍.
രണ്ടു വര്‍ഷമായി ഇയാളാണ് അഞ്ചു മെട്രോ സ്റ്റേഷനുകളില്‍ നിന്നുള്ള പണം എയിംസ് സ്റ്റേഷനു പുറത്തുള്ള ക്യാഷ് വാനില്‍ നിക്ഷേപിക്കുന്നത്. പണം നിക്ഷേപിക്കേണ്ട സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് വിളിച്ചപ്പോള്‍ ഇയാളുടെ ഫോണ്‍ സ്വിച്ച്ഓഫായിരുന്നു.
തുടര്‍ന്ന് സംശയം തോന്നി സീനിയര്‍ മാനേജരേയും ഉന്നത ഉദ്യോഗസ്ഥരേയും ഇതുസംബന്ധിച്ച് അറിയിക്കുകയായിരുന്നു. ക്യാഷ് വാനിലുള്ളവര്ക്കും മോഷണത്തില്‍ പങ്കുള്ളതായി സംശയമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: