ബിജെപി ദേശീയ കൗണ്‍സില്‍: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ഇന്ന്

Saturday 20 August 2016 10:54 pm IST

കോഴിക്കോട്: സെപ്റ്റംബര്‍ 23 മുതല്‍ നടക്കുന്ന ബിജെപി ദേശീയകൗണ്‍സില്‍ സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ഇന്ന്. കാലത്ത് 10 ന് കോഴിക്കോട് കല്ലായ് റോഡിലെ കോട്ടയ്ക്കല്‍ ആര്യവൈദ്യ ശാല ബില്‍ഡിങ്ങില്‍ ബിജെപി ദേശീയസെക്രട്ടറി എച്ച്. രാജ നിര്‍വഹിക്കും. 1967 ലെ ജനസംഘം സമ്മേളനം വിജയമാക്കിത്തീര്‍ക്കാന്‍ പ്രയത്‌നിച്ച അഞ്ച് പഴയ കാല ജനസംഘ പ്രവര്‍ത്തകര്‍ ചേര്‍ന്ന്് ഭദ്ര ദീപം കൊളുത്തും. സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ഒ. രാജഗോപാല്‍ എംഎല്‍എ, സി.കെ. പത്മനാഭന്‍, അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, പി.കെ. കൃഷ്ണദാസ്, വി. മുരളീധരന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.