ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്വാരയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു ഭീകരർ കൊല്ലപ്പെട്ടു.കുപ്വാരയിലെ താങ്ധർ പ്രദേശത്തായിരുന്നു ഏറ്റുമുട്ടൽ.
മേഖലയിൽ ഭീകരരുടെ സാന്നിധ്യം മനസ്സിലാക്കിയ സൈനികർ പ്രദേശത്ത് തെരച്ചിൽ നടത്തുന്നതിനിടെയാണ് ആക്രമണം. അതേസമയം ഏറ്റുമുട്ടലിൽ സൈനികർക്ക് പരിക്കേറ്റിട്ടില്ലെന്നും ഇവർ സുരക്ഷിതരാണെന്നും സൈനിക വൃത്തങ്ങള്‍
വ്യക്തമാക്കി.
കഴിഞ്ഞ വെള്ളിയാഴ്ച ഭീകരർ നടത്തിയ ആക്രമണത്തിൽ മൂന്നു ബിഎസ്എഫ് ജവാൻമാർക്കു പരിക്കേറ്റിരുന്നു. ഈ ആക്രമണം നടത്തിയത് ഇന്നു കൊല്ലപ്പെട്ട ഭീകരരാണെന്നു സൈന്യം സംശയിക്കുന്നു. കൊല്ലപ്പെട്ട ഭീകരരിൽനിന്ന് മൂന്നു തോക്കുകളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു. പ്രദേശത്ത് ബിഎസ്എഫ് തെരച്ചിൽ തുടരുകയാണ്.
ജൂണിൽ, താങ്ധറിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തിയിരുന്നു. നിയന്ത്രണരേഖയ്ക്കു തൊട്ടടുത്ത പ്രദേശമാണ് താങ്ധർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: