കാനഡയുടെ കരിമ്പട്ടികയില്‍ പാക്‌ താലിബാനും

Wednesday 6 July 2011 4:29 pm IST

ടൊറാന്റോ: കാനഡ പുറത്തിറക്കിയ തീവ്രവാദികളുടെ കരിമ്പട്ടികയില്‍ പാകിസ്ഥാന്‍ താലിബാനായ തെഹ്‌റിക്ക്‌ താലിബാനും. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടമാണ്‌ ഓരോ രാജ്യവും നേരിടുന്ന പ്രധാനവെല്ലുവിളിയെന്ന് പൊതുസുരക്ഷാവകുപ്പ്‌ മന്ത്രി വിക്‌ ടോവസ്‌ പറഞ്ഞു. ഭീ‍കരവാദത്തിന് എതിരെയുള്ള പോരാട്ടത്തില്‍ കടുത്ത ജാഗ്രത പുലര്‍ത്തണമെന്നും വിക്‌ ടോവസ്‌ പറഞ്ഞു. പാക്കിസ്ഥാനിലെ നിരവധി ചാവേര്‍ ആക്രമണങ്ങളിലും 2010 മെയ്‌ മാസത്തില്‍ ന്യൂയോര്‍ക്ക്‌ നഗരത്തിലെ ടൈംസ്‌ സ്ക്വയറില്‍ നടന്ന ബോംബുസ്ഫോടനത്തിനും തെഹ്‌റിക്ക്‌ താലിബാന്‌ നിര്‍ണയാക പങ്കുണ്ടായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി