ന്യൂയോര്‍ക്ക്:യു.എസില്‍ ഒമ്പതുവയസുകാരിയായ ഇന്ത്യന്‍പെണ്‍കുട്ടി ദുരൂഹമായ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ രണ്ടാനമ്മ അറസ്റ്റില്‍.അഷ്ദീപിന്റെ രണ്ടാനമ്മ അര്ജുന് സാംദി പര്ദാസാണ് (55) ആണ് അറസ്റ്റിലായത്.
ഇവര്‍ക്കെതിരെ കൊലപാതകക്കുറ്റത്തിനു പോലീസ് കേസെടുത്തു. സംഭവത്തിനുപിന്നാലെ ഒളിവില്‍ പോയ സാംദിയെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് പോലീസ് പിടികൂടിയത്.
അഷ്ദീപ് കൗര്‍ (ഒന്‍പത്) ആണ് ന്യൂയോര്‍ക്കിലെ ക്വീന്‍സിലുള്ള അപ്പാര്‍ട്മെന്റിലെ കുളിമുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്.
അഷ്ദീപിനെയും കൂട്ടി സാംദി കുളിമുറിയിലേക്കു പോകുന്നതു കണ്ടതായി ഇവരുടെ അപ്പാര്‍ട്മെന്റിലെ താമസക്കാരിലൊരാള്‍ പറഞ്ഞു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ സാംദി മാത്രം പുറത്തേക്കുവന്നു. അഷ്ദീപ് എവിടെയെന്നു ചോദിച്ചപ്പോള്‍ കുളിക്കുകയാണെന്നു പറഞ്ഞിട്ട് പുറത്തേക്കു പോയി.
ഏറെ നേരം കഴിഞ്ഞിട്ടും അഷ്ദീപിനെ കാണാതായപ്പോള്‍ കുളിമുറിയില്‍ ചെന്നുനോക്കി. അവിടെ കുട്ടി മരിച്ചു കിടക്കുന്നതാണു കണ്ടതെന്നും അവര്‍ പറഞ്ഞു.
മൂന്നുമാസം മുന്‍പാണ് അഷ്ദീപ് ഇന്ത്യയില്‍നിന്നു ന്യൂയോര്‍ക്കില്‍ പിതാവ് സുഖ്ജിന്ദര്‍ സിങ്ങിന്റെ അടുത്തത്തെിയത്. അഷ്ദീപിന്റെ അമ്മയുമായി വേര്‍പിരിഞ്ഞശേഷം സുഖ്ജിന്ദര്‍ സാംദിയെ വിവാഹം കഴിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: