കള്ളക്കേസില്‍ കുടുക്കുന്നതില്‍ ബിജെപി പ്രതിഷേധിച്ചു

Sunday 21 August 2016 7:36 pm IST

പളളിപ്പുറം: കടമ്പനാകുളങ്ങരയിലെ സംഘര്‍ഷത്തില്‍ പരിക്ക് പറ്റിയ ആര്‍എസ്സ്എസ്സ് പ്രവര്‍ത്തകനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാനെന്ന് പറഞ്ഞ് പോലീസ് ജീപ്പില്‍ കയറ്റിക്കൊണ്ടു പോയി കള്ളക്കേസില്‍ പ്രതിയാക്കി ജയിലിലടച്ച ചേര്‍ത്തല പോലീസിന്റെ നടപടിയില്‍ ബിജെപി അരൂര്‍ നിയോജക മണ്ഡലം നേതൃയോഗം പ്രതിഷേധിച്ചു. അക്രമത്തിന് നേതൃത്വം നല്കിയ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും നിര്‍ബാധം സൈ്വരവിഹാരം നടത്തുമ്പോള്‍ നിരപരാധികളായ സംഘ പ്രവര്‍ത്തകരെ പ്രതികളാക്കാനുള്ള പോലീസ് നീക്കത്തിന് പിന്നില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതൃത്വവും എംഎല്‍ എയുമാണെന്ന് യോഗം കുറ്റപ്പെടുത്തി. പള്ളിപ്പുറത്ത് സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കത്തിന് പോലീസ് ഒത്താശ ചെയ്യുന്നത് അത്യന്തം അപകടകരമാണെന്ന് യോഗം മുന്നറിയിപ്പ് നല്കി. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് പെരുമ്പളം ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ എല്‍.പി. ജയചന്ദ്രന്‍, ടി. സജീവ് ലാല്‍, അഡ്വ. ബി. ബാലാനന്ദ്, സി. മധുസൂദനന്‍, എം.വി. രാമചന്ദ്രന്‍, സി.ആര്‍. രാജേഷ്, അമ്പിളി ബാബു, എന്‍.വി. പ്രകാശന്‍, കെ.കെ. സജീവ്, പി. രാജഗോപാല്‍, സി. മിഥുന്‍ ലാല്‍, അമ്പിളി മധു, കെ.എന്‍. ഓമന, അജിതാ ബാബു എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.