തുറവൂര്‍: നാലര കിലോ കഞ്ചാവുമായി മൂന്നംഗ സംഘം പിടിയില്‍. തമിഴ്നാട് കമ്പം മാരിയമ്മന്‍ കോവില്‍ തെരുവില്‍ പ്രഭാകരന്(22), അര്ശമ്മ തെരുവില്‍ പ്രകാശ്(32), മാരിയമ്മന്‍ കോവില്‍ കുമാര്‍ (34), എന്നിവരെയാണ് കുത്തിയതോട് സിഐ കെ. സജീവ്, അരൂര്‍ എസ്ഐ. കെ.ജി. പ്രതാപചന്ദ്രന് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. തമിഴ്നാട്ടില്‍ നിന്ന് പഴവര്‍ഗങ്ങള്‍ കയറ്റി വന്ന പിക്കപ്പ് വാനില്‍ കഞ്ചാവുമായി വരുമ്പോള്‍ അരൂര്‍ ബൈപ്പാസ് ഭാഗത്ത് വച്ചാണ് ഇവര്‍ പിടിയിലായത്. കഴിഞ്ഞയിടെ കഞ്ചാവ് കേസില്‍ പിടികൂടിയവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം മേഖലയില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: